മുൻനിര തകർന്നുവീണു; ന്യൂസിലാൻഡിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യക്ക് മോശം തുടക്കം

മുൻനിര തകർന്നുവീണു; ന്യൂസിലാൻഡിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യക്ക് മോശം തുടക്കം

ന്യൂസിലാൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന ഇന്ത്യക്ക് മോശം തുടക്കം. 201 റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് 5 മുൻനിര വിക്കറ്റുകൾ നഷ്ടപ്പെട്ടു. നിലവിൽ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 116 റൺസ് എന്ന നിലയിലാണ്

സ്‌കോർ 16ൽ എത്തിയപ്പോഴേക്കും 16 റൺസെടുത്ത പൃഥ്വി ഷായെ ഇന്ത്യക്ക് നഷ്ടപ്പെട്ടിരുന്നു. പിന്നാലെ 11 റൺസെടുത്ത പൂജാര പുറത്തായി. സ്‌കോർ 40ൽ നിൽക്കെ രണ്ട് റൺസെടുത്ത കോഹ്ലിയും വീണതോടെ ഇന്ത്യ തകർച്ചയെ നേരിടുകയായിരുന്നു

34 റൺസെടുത്ത മായങ്ക് അഗർവാളും ഏഴ് റൺസുമായി ഹനുമ വിഹാരിയും പിന്നാലെ മടങ്ങി. നിലവിൽ 36 റൺസുമായി രഹാനെയും ആറ് റൺസുമായി റിഷഭ് പന്തുമാണ് ക്രീസിൽ. മൂന്ന് വിക്കറ്റെടുത്ത ജമീസണാണ് ഇന്ത്യന്‍ മുന്‍നിരയെ തകര്‍ത്തത്. സൗത്തിയും ബോള്‍ട്ടും ഓരോ വിക്കറ്റുകള്‍ നേടി

Share this story