ഇന്ത്യക്കെതിരെ ഭേദപ്പെട്ട പ്രകടനവുമായി ശ്രീലങ്ക; വിജയലക്ഷ്യം 263 റൺസ്

ഇന്ത്യക്കെതിരെ ഭേദപ്പെട്ട പ്രകടനവുമായി ശ്രീലങ്ക; വിജയലക്ഷ്യം 263 റൺസ്

ഒന്നാം ഏകദിനത്തിൽ ഇന്ത്യക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കക്ക് ഭേദപ്പെട്ട സ്‌കോർ. നിശ്ചിത 50 ഓവറിൽ ശ്രീലങ്ക 9 വിക്കറ്റ് നഷ്ടത്തിൽ 263 റൺസ് എടുത്തു. ഒരു അർധ സെഞ്ച്വറി പോലും പിറക്കാത്ത ഇന്നിംഗ്‌സിൽ ചമിക കരുണ രത്‌നയുടെയും നായകൻ ദസുൻ ശനകയുടെയും പ്രകടനങ്ങളാണ് ഇന്ത്യയെ തുണച്ചത്

ടോസ് നേടിയ ലങ്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപണിംഗ് വിക്കറ്റിൽ ആതിഥേയർ 49 റൺസ് കൂട്ടിച്ചേർത്തു. 33 റൺസെടുത്ത അവിഷ്‌ക ഫെർണാണ്ടോയാണ് ആദ്യം പുറത്തായത്. പിന്നാലെ 27 റൺസെടുത്ത മിനോദ് ഭനുകയും പുറത്തായി.

ഭനുക രജപക്‌സെ 24 റൺസും ചരിത് അസലങ്ക 38 റൺസും നായകൻ ശനക 39 റൺസുമെടുത്തു. ചമിക കരുണരത്‌ന 35 പന്തിൽ 43 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി ദീപക് ചാഹർ, ചാഹൽ, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും ഹാർദിക് പാണ്ഡ്യ, കൃനാൽ പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ഒരോവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 13 റൺസ് എന്ന നിലയിലാണ്.

Share this story