ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സലിം ദുറാനി അന്തരിച്ചു

durani

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സലിം ദുറാനി അന്തരിച്ചു. 88 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ജാംനഗറിലെ വീട്ടിൽ വെച്ചാണ് അന്ത്യം. ഇന്ത്യയുടെ ഏറ്റവും മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളായിരുന്നു ദുറാനി

ഇന്ത്യക്ക് വേണ്ടി 29 ടെസ്റ്റുകൾ കളിച്ച താരം 75 വിക്കറ്റുകളും 1202 റൺസും നേടിയിട്ടുണ്ട്. 1962ലെ ഇംഗ്ലണ്ട് പര്യടനത്തിൽ രണ്ട് മത്സരങ്ങളിൽ നിന്ന് 18 വിക്കറ്റാണ് ദുറാനി നേടിയത്. 1973ൽ അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചു. അർജുന അവാർഡ് നേടിയ ആദ്യ ക്രിക്കറ്റ് താരം കൂടിയാണ് അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചിച്ചു.
 

Share this story