ഇന്ത്യൻ ടീം നാളെയെത്തും: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച; മുംബൈയിൽ വിക്ടറി മാർച്ച്

ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ നാളെ രാജ്യത്തെ തിരിച്ചെത്തും. ചുഴലിക്കൊടുങ്കാറ്റിനെ തുടർന്ന് ബാർബഡോസിൽ കുടുങ്ങിയ ടീം അംഗങ്ങളെയും കുടുംബാംഗങ്ങളെയും നാട്ടിൽ എത്തിക്കാനായി ബിസിസിഐ ചാർട്ടേഡ് വിമാനം ഏർപ്പെടുത്തിയിരുന്നു. നാളെ പുലർച്ചെയോടെ ടീം അംഗങ്ങൾ ഡൽഹിയിൽ എത്തും.

ലോകകപ്പ് കിരീടവുമായി രാവിലെ 9.30ന് ടീം അംഗങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ചാണ് കൂടിക്കാഴ്ച. ഇതിന് ശേഷം ചാർട്ടേഡ് വിമാനത്തിൽ നേരെ മുംബൈയിലേക്ക് പോകും. ഇവിടെ തുറന്ന ബസിൽ വിക്ടറി പരേഡ് നടത്തും

മുംബൈ വിമാനത്താവളത്തിൽ നിന്ന് വാംഖഡെ സ്റ്റേഡിയത്തിലേക്കാണ് തുറന്ന ബസിൽ വിക്ടറി മാർച്ച് നടത്തുന്നത്. വാംഖഡെയിൽ നടക്കുന്ന സ്വീകരണ ചടങ്ങിൽ രോഹിത് ശർമ ലോകകപ്പ് കിരീടം ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്ക് കൈമാറും. ഇതിന് ശേഷം ടീം അംഗങ്ങൾ പിരിയും.
 

Share this story