ഏകദിന ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാൻ മത്സരം മറ്റൊരു തീയതിയിലേക്ക് മാറ്റി
Jul 31, 2023, 17:46 IST

ഒക്ടോബറിൽ ആരംഭിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ-പാക്കിസ്ഥാൻ മത്സരം മാറ്റി. ഒക്ടോബർ 14 ലേക്കാണ് മത്സരം മാറ്റിയത്. നേരത്തെ ഒക്ടോബർ 14ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ മത്സരം നടത്താനായിരുന്നു തീരുമാനം. എന്നാൽ 15ന് നവരാത്രി ആഘോഷങ്ങൾ ആരംഭിക്കുന്നതിനാൽ സുരക്ഷാ ഭീഷണിയുള്ളതായി സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. സമയക്രമം പുനഃപരിശോധിക്കാൻ ജൂലൈ 27ന് ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു.