പരുക്കേറ്റ കെയ്ൻ വില്യംസൺ ഐപിഎൽ സീസണിൽ നിന്നും പുറത്ത്; സ്ഥിരീകരിച്ച് ഗുജറാത്ത്

kane

ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ ഉദ്ഘാടന മത്സരത്തിൽ പരുക്കേറ്റ ഗുജറാത്ത് ടൈറ്റൻസ് താരം കെയിൻ വില്ല്യംസൺ ഐപിഎല്ലിൽ നിന്ന് പുറത്ത്. ഇക്കാര്യം ഗുജറാത്ത് ടൈറ്റൻസ് ഔദ്യോഗികമായി അറിയിച്ചു. വേഗം പരുക്ക് ഭേദമാവട്ടെയെന്ന് ആശംസിക്കുന്നു എന്നും എത്രയും വേഗം കളിക്കളത്തിലേക്ക് തിരികെയെത്തട്ടെ എന്നും ടൈറ്റൻസ് തങ്ങളുടെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു


ചെന്നൈ സൂപ്പർ കിംഗ്‌സ് ബാറ്റ് ചെയുന്നതിനിടെയാണ് വില്ല്യംസണു പരുക്കേറ്റത്. ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുകയായിരുന്ന വില്ല്യംസൺ ഋതുരാജ് ഗെയ്ക്വാദിന്റെ ഒരു സിക്‌സർ തടയാൻ ശ്രമിക്കുന്നതിനിടെ താരത്തിനു പരുക്കേൽക്കുകയായിരുന്നു. സിക്‌സർ തടയാൻ വില്ല്യംസണു സാധിച്ചെങ്കിലും താരം നിലത്തുവീണു. നിലത്തുവീണയുടൻ തന്റെ വലതു കാൽമുട്ട് പൊത്തിപ്പിടിച്ച താരത്തെ താങ്ങിപ്പിടിച്ചാണ് ഗ്രൗണ്ടിൽ നിന്നു കൊണ്ടു പോയത്. തുടർന്ന് രണ്ടാം ഇന്നിംഗ്‌സിൽ വില്ല്യംസൺ ബാറ്റ് ചെയ്യാനെത്തിയില്ല. വില്ല്യംസണു പകരം സായ് സുദർശൻ ഇംപാക്ട് പ്ലെയറായി കളിച്ചു.

Share this story