വിജയ തുടർച്ച തേടി പഞ്ചാബ്, ഒന്നാമത് തുടരാൻ ഡൽഹി; കാപിറ്റൽസ് ആദ്യം ബാറ്റ് ചെയ്യും

വിജയ തുടർച്ച തേടി പഞ്ചാബ്, ഒന്നാമത് തുടരാൻ ഡൽഹി; കാപിറ്റൽസ് ആദ്യം ബാറ്റ് ചെയ്യും

ഐപിഎല്ലിൽ കിംഗ്‌സ് ഇലവൻ പഞ്ചാബ് ഡൽഹി കാപിറ്റൽസിനെ നേരിടും. ടോസ് നേടിയ ഡൽഹി ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനമെടുത്തു. ടൂർണമെന്റിൽ നിലവിൽ ഒന്നാം സ്ഥാനത്താണ് ഡൽഹി. അതേസമയം പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താനായാണ് പഞ്ചാബ് ഇന്നിറങ്ങുന്നത്

കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ വിജയം ആവർത്തിക്കാനാണ് പഞ്ചാബ് പാഡണിയുന്നത്. ഗെയിലിന്റെയും രാഹുലിന്റെയും ഫോമിലാണ് അവരുടെ പ്രതീക്ഷ. ഒരു മാറ്റമാണ് ടീമിലുള്ളത്. ക്രിസ് ജോർദാന് പകരം ജയിംസ് നീഷാം ടീമിലെത്തി. അതേസമയം മൂന്ന് മാറ്റങ്ങളാണ് ഡൽഹി ടീമിലുള്ളത്.

പഞ്ചാബ് ടീം: കെ എൽ രാഹുൽ, മായങ്ക് അഗർവാൾ, ക്രിസ് ഗെയിൽ, നിക്കോളാസ് പൂരൻ, ഗ്ലെൻ മാക്‌സ് വെൽ, ജയിംസ് നീഷാം, ദീപ് ഹൂഡ, മുരുകൻ അശ്വിൻ, രവി ബിഷ്‌ണോയി, മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്

ഡൽഹി ടീം: പൃഥ്വി ഷാ, ശിഖർ ധവാൻ, ശ്രേയസ്സ് അയ്യർ, റിഷഭ് പന്ത്, ഹേറ്റ്‌മേയർ, മാർകസ് സ്റ്റോണിസ്, അക്‌സർ പട്ടേൽ, ആർ അശ്വിൻ, കഗീസോ റബാദ, ഡാനിയേൽ സാംസ്, തുഷാർ ദേശ്പാണ്ഡെ

Share this story