കൊൽക്കത്തക്ക് നിർണായകം; ടോസ് നേടിയ ചെന്നൈ ആദ്യം ബാറ്റ് ചെയ്യും

കൊൽക്കത്തക്ക് നിർണായകം; ടോസ് നേടിയ ചെന്നൈ ആദ്യം ബാറ്റ് ചെയ്യും

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ചെന്നൈ സൂപ്പർ കിംഗ്‌സിനെ നേരിടും. ടോസ് നേടിയ ചെന്നൈ നായകൻ ധോണി ബാറ്റിംഗ് തെരഞ്ഞെടുത്തു. നിർണായക മത്സരത്തിനാണ് കൊൽക്കത്ത ഇറങ്ങുന്നത്. ഇന്ന് പരാജയപ്പെട്ടാൽ കൊൽക്കത്തക്ക് മുന്നോട്ടുള്ള യാത്രക്ക് തടസ്സമാകും.

അതേസമയം ചെന്നൈക്ക് ടൂർണമെന്റിൽ ഇനി പ്രതീക്ഷകളൊന്നുമില്ലെങ്കിലും പോയിന്റ് നില മെച്ചപ്പെടുത്താനായിട്ടാകും ഇന്നിറങ്ങുക. കൊൽക്കത്ത നിലവിൽ 12 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. 8 പോയിന്റുള്ള ചെന്നൈ ഏറ്റവുമൊടുവിലും.

ചെന്നൈ ടീം: റിതുരാജ് ഗെയ്ക്ക്് വാദ്, അമ്പട്ടി റായിഡു, ഷെയ്ൻ വാട്‌സൺ, എം എസ് ധോണി, നാരായൺ ജഗദീശൻ, സാം കരൺ, മിച്ചൽ സ്റ്റാനർ, ദീപക് ചാഹർ, കരൺ ശർമ, ലുങ്കി എൻഗിഡി

കൊൽക്കത്ത ടീം: ശുഭ്മാൻ ഗിൽ, നിതീഷ് റാണ, രാഹുൽ ത്രിപാഠി, ദിനേശ് കാർത്തിക്, ഇയാൻ മോർഗൻ, റിങ്കു സിംഗ്, സുനിൽ നരൈൻ, കമലേഷ് നാഗർകോട്ടി, പാറ്റ് കമ്മിൻസ്, ലോക്കി ഫെർഗൂസൺ, വരുൺ ചക്രവർത്തി

Share this story