പഞ്ചാബിനും രാജസ്ഥാനും നിർണായകം; ടോസ് നഷ്ടപ്പെട്ട പഞ്ചാബ് ആദ്യം ബാറ്റ് ചെയ്യും

പഞ്ചാബിനും രാജസ്ഥാനും നിർണായകം; ടോസ് നഷ്ടപ്പെട്ട പഞ്ചാബ് ആദ്യം ബാറ്റ് ചെയ്യും

ഐപിഎല്ലിലെ നിർണായക മത്സരത്തിൽ രാജസ്ഥാൻ റോയൽസ് കിംഗ്‌സ് ഇലവൻ പഞ്ചാബിനെ നേരിടും. ഇരു ടീമുകൾക്കും മത്സരം നിർണായകമാണ്. ടോസ് നേടിയ രാജസ്ഥാൻ പഞ്ചാബിനെ ബാറ്റിംഗിന് അയച്ചു

ഇന്ന് ജയിച്ചാൽ പഞ്ചാബിന് പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താം. അതേസമയം പരാജയപ്പെട്ടാൽ കണക്കിലെ കളികൾക്കായി നോക്കിയിരിക്കേണ്ടി വരും. മറുവശത്ത് ഇനിയുള്ള എല്ലാ മത്സരങ്ങളും വിജയിച്ചാൽ മാത്രമേ രാജസ്ഥാന് പ്രതീക്ഷയുള്ളു. അതിനാൽ തന്നെ വിജയത്തിൽ കുറഞ്ഞതൊന്നും അവർ പ്രതീക്ഷിക്കുന്നുമില്ല

പഞ്ചാബ് ടീം: കെ എൽ രാഹുൽ, മൻദീപ് സിംഗ്, ക്രിസ് ഗെയിൽ, നിക്കോളാസ് പൂരൻ, ഗ്ലെൻ മാക്‌സ് വെൽ, ദീപക് ഹൂഡ, ക്രിസ് ജോർദാൻ, മുരുകൻ അശ്വിൻ, രവി ബിഷ്‌ണോയി, മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്

രാജസ്ഥാൻ ടീം: റോബിൻ ഉത്തപ്പ, ബെൻ സ്റ്റോക്‌സ്, സ്റ്റീവൻ സ്മിത്ത്, സഞ്ജു സാംസൺ, ജോസ് ബട്‌ലർ, റിയാൻ പരാഗ്, രാഹുൽ തെവാത്തിയ, ജോഫ്ര ആർച്ചർ, ശ്രേയസ്സ് ഗോപാൽ, കാർതിക് ത്യാഗി, വരുൺ ആരോൺ

Share this story