അവസാന ഓവറുകളിൽ തകർച്ച; ചെന്നൈക്കെതിരെ ബാംഗ്ലൂരിന് ഭേദപ്പെട്ട സ്‌കോർ

അവസാന ഓവറുകളിൽ തകർച്ച; ചെന്നൈക്കെതിരെ ബാംഗ്ലൂരിന് ഭേദപ്പെട്ട സ്‌കോർ

ഐപിഎല്ലിലെ ഇന്ന് നടന്ന ആദ്യ മത്സരത്തിൽ ചെന്നൈക്കെതിരെ ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഭേദപ്പെട്ട സ്‌കോർ. നിശ്ചിത 20 ഓവറിൽ ബാംഗ്ലൂർ 6 വിക്കറ്റ് നഷ്ടത്തിൽ 145 റൺസ് എടുത്തു. നായകൻ വിരാട് കോഹ്ലി അർധ സെഞ്ച്വറി നേടി

അവസാന ഓവറുകളിൽ വിക്കറ്റുകൾ കൂട്ടമായി വീണതാണ് വലിയ സ്‌കോറിലേക്കുള്ള ബാംഗ്ലൂരിന്റെ യാത്രയെ തടസ്സപ്പെടുത്തിയത്. ഒരു ഘട്ടത്തിൽ 2 വിക്കറ്റ് നഷ്ടത്തിൽ 128 റൺസ് എന്ന നിലയിലായിരുന്നു ബാംഗ്ലൂർ.

വിരാട് കോഹ്ലി 43 പന്തിൽ ഒരു ഫോറും സിക്‌സും സഹിതം 50 റൺസെടുത്തു. എ ബി ഡിവില്ലിയേഴ്‌സ് 39 റൺസും ദേവ്ദത്ത് പടിക്കൽ 22 റൺസും ഫിഞ്ച് 15 റൺസുമെടുത്തു. മറ്റാർക്കും രണ്ടക്കം തികയ്ക്കാനായില്ല

Share this story