രാജ്യത്തെ സേവിക്കാനാകുന്നത് ബഹുമതി; സ്വപ്‌നസാക്ഷാത്കാരത്തിന് പരമാവധി ശ്രമിക്കുമെന്ന് ഗംഭീർ

gambhir

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തതിന് ശേഷം പ്രതികരണവുമായി ഗൗതം ഗംഭീർ. ഇന്ത്യയാണ് എന്റെ സ്വത്വം. രാജ്യത്തെ സേവിക്കാനാകുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണെന്നും എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ ഗംഭർ പറഞ്ഞു.


തൊപ്പി വ്യത്യസ്തമാണെങ്കിലും തിരിച്ചുവരാനായതിൽ അഭിമാനിക്കുന്നു. ത്രിവർണ പതാകയുടെ ചിത്രം സഹിതമാണ് ഗംഭീറിന്റെ കുറിപ്പ്. എല്ലാ ഇന്ത്യക്കാർക്കും അഭിമാനമാകണം. 1.4 ബില്യൺ ഇന്ത്യക്കാരുടെ സ്വപ്‌നങ്ങൾ നീലപ്പടയുടെ ചുമലിലാണ്. ഈ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ എന്റെ കഴിവിന്റെ പരമാവധി ഞാൻ ശ്രമിക്കുമെന്നും ഗംഭീർ പറഞ്ഞു
 

Share this story