ഇത് ചരിത്രം: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് സ്വർണം
Aug 28, 2023, 08:16 IST

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് സ്വർണം. ബുഡാപെസ്റ്റിൽ നടന്ന ലോക മീറ്റിൽ 88.17 മീറ്റർ ദൂരം കണ്ടെത്തിയാണ് നീരജ് ചോപ്ര സ്വർണം സ്വന്തമാക്കിയത്. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് നീരജ് ചോപ്ര. കഴിഞ്ഞ ചാമ്പ്യൻഷിപ്പിൽ അദ്ദേഹം വെള്ളി നേടിയിരുന്നു
87.82 മീറ്റർ ദൂരം കണ്ടെത്തിയ പാക്കിസ്ഥാന്റെ അർഷാദ് നദീമിനാണ് വെള്ളി. 86.67 മീറ്റർ ദൂരമെറിഞ്ഞ ചെക്ക് താരം യാകൂബ് വെങ്കലം നേടി.