ഫുട്‌ബോൾ ഫെഡറേഷൻ അച്ചടക്ക നടപടിക്കെതിരെ അപ്പീൽ നൽകാൻ കേരളാ ബ്ലാസ്റ്റേഴ്‌സ്
Apr 2, 2023, 11:02 IST

നാല് കോടി രൂപ പിഴ ചുമത്താനുള്ള എഐഎഫ്എഫ് അച്ചടക്ക സമിതിയുടെ തീരുമാനത്തിനെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സ് അപ്പീൽ നൽകും. ക്ലബ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും അപ്പീൽ നൽകുമെന്നാണ് ടീമിലെ ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് വരുന്ന റിപ്പോർട്ടുകൾ. അപ്പീലിൽ വരുന്ന തീരുമാനമനുസരിച്ചാകും ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത നീക്കം
ആരാധകരിൽ നിന്നും വലിയ പിന്തുണയും ബ്ലാസ്റ്റേഴ്‌സിനുണ്ട്. നാല് കോടി രൂപ പിഴ അടയ്ക്കാനും പരസ്യമായി ക്ഷമാപണം നടത്താനുമാണ് എഐഎഫ്എഫ് ആവശ്യപ്പെട്ടത്. ക്ഷമാപണം നടത്തിയില്ലെങ്കിൽ പിഴ ആറ് കോടിയാകും. അച്ചടക്ക നടപടി സംബന്ധിച്ച ഉത്തരവ് ഒരാഴ്ചക്കുള്ളിൽ പാലിക്കണമെന്നാണ് ബ്ലാസ്റ്റേഴ്‌സിനോടും കോച്ച് ഇവാൻ വുകാമനോവിച്ചിനോടും അച്ചടക്ക സമിതി ആവശ്യപ്പെട്ടിരിക്കുന്നത്.