പ്ലേ ഓഫ് മത്സരം വീണ്ടും നടത്തണമെന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ്; റഫറിയെ വിലക്കണമെന്നും ആവശ്യം

blasters

ഐഎസ്എല്ലിൽ ബംഗളൂരു എഫ് സിക്കെതിരായ പ്ലേ ഓഫ് മത്സരം വീണ്ടും നടത്തണമെന്ന ആവശ്യവുമായി കേരളാ ബ്ലാസ്റ്റേഴ്‌സ്. റഫറി ക്രിസ്റ്റൽ ജോണിന് വിലക്കേർപ്പെടുത്തണമെന്നും ക്ലബ് ആവശ്യപ്പെട്ടു. ബ്ലാസ്റ്റേഴ്‌സിന്റെ ആവശ്യം ചർച്ച ചെയ്യാൻ ഓൾ ഇന്ത്യ ഫുഡ്‌ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതി യോഗം ചേർന്നേക്കുമെന്നാണ് വിവരം

ഐഎസ്എൽ ആദ്യപാദ സെമി നാളെ മുംബൈയിൽ നടക്കാനിരിക്കെയാണ് പ്ലേ ഓഫ് വീണ്ടും നടത്തണമെന്ന ആവശ്യവുമായി കേരളാ ബ്ലാസ്റ്റേഴ്‌സ് രംഗത്തുവന്നത്. ഇതിനാൽ തന്നെ അച്ചടക്ക സമിതി അടിയന്തരമായി യോഗം ചേർന്നേക്കും. റഫറിയുടെ പിഴവുകൾ സംബന്ധിച്ച് ബ്ലാസ്റ്റേഴ്‌സ് വിശദമായ പരാതി ഫെഡറേഷന് നൽകിയിട്ടുണ്ട്. 

ഫ്രീ കിക്കിന് മുമ്പ് ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണയോട് നീങ്ങി നിൽക്കാൻ റഫറി ആവശ്യപ്പെട്ടു. ഇതിനാൽ ക്വിക്ക് ഫ്രീകിക്ക് അനുവദിക്കാൻ സാധിക്കില്ലെന്നും പരാതിയിൽ പറയുന്നു. ഈ സന്ദർഭത്തിൽ ഫ്രീ കിക്കിനായി വിസിൽ നൽകേണ്ടതാണ്. അതിനാൽ ഗോൾ അനുവദിക്കാനുള്ള റഫറിയുടെ തീരുമാനം യുക്തിക്ക് നിരക്കാത്തതാണെന്നും ബ്ലാസ്റ്റേഴ്‌സ് വാദിക്കുന്നു.
 

Share this story