വന്‍ സുരക്ഷാ വീഴ്ച്ച; മത്സരത്തിനിടെ ഗ്രൗണ്ടിൽ കോലിയെ ചേര്‍ത്തുപിടിച്ച് ഫ്രീ പലസ്തീന്‍ ഷര്‍ട്ട് ധരിച്ച ആരാധകൻ

Spoarts

ഇന്ത്യ – ഓസ്‌ട്രേലിയ ഏകദിന ലോകകപ്പ് ഫൈനല്‍ മത്സരം അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കുകയാണ്. കളിക്കിടെ ഗുരുതര സുരക്ഷാ വീഴ്ച്ചയാണ് ഉണ്ടായിരിക്കുന്നത്. മത്സരം നടന്നുകൊണ്ടിരിക്കെ ഗ്രൗണ്ടിലേക്ക് ‘ഫ്രീ പലസ്തീന്‍’ ഷര്‍ട്ടും ധരിച്ചെത്തിയ ഒരാൾ ക്രീസിലുണ്ടായിരുന്ന കോലിയുടെ തോളത്ത് അയാള്‍ കയ്യിടുകയും ചെയ്തു. കോലി ഒഴിഞ്ഞുമാറുകയായിരുന്നു. അപ്പോഴേക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓടിയെത്തി അയാളെ പിടിച്ചുമാറ്റി.

ശ്രേയസ് പുറത്തായതിന് ശേഷം 14-ാം ഓവറിലായിരുന്നു സംഭവം. ആഡം സാംപയുടെ മൂന്ന് പന്തുകള്‍ കോലി-രാഹുല്‍ സഖ്യം നേരിട്ടു. നാലാം പന്തിന് മുമ്പായാണ് പലസ്തീന്‍ പിന്തുണയുമായി കാണികളിലൊരാള്‍ ഗ്രൗണ്ടിലെത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു.

Share this story