ഏകദിന ക്രിക്കറ്റിൽ എന്റെ പ്രകടനം അത്ര പോരാ; തുറന്നു സമ്മതിച്ച് സൂര്യകുമാർ യാദവ്

sky

ഏകദിന ക്രിക്കറ്റിലെ തന്റെ പ്രകടനം അത്ര പോരെന്ന് തുറന്ന് സമ്മതിച്ച് സൂര്യകുമാർ യാദവ്. മത്സരത്തിൽ സത്യസന്ധത കാണിക്കുകയും പ്രകടനം മെച്ചപ്പെടുത്താൻ ശ്രമിക്കുകയുമാണ് പ്രധാനം. ഏകദിനത്തിൽ അവസാന 15-18 ഓവറുകൾക്കിടയിലാണ് ബാറ്റിംഗിന് ഇറങ്ങുന്നതെങ്കിൽ ചുരുങ്ങിയത് 40 പന്തുകളെങ്കിലും കളിക്കണമെന്നാണ് രാഹുൽ ദ്രാവിഡും രോഹിത് ശർമയും പറഞ്ഞിട്ടുള്ളത്. ടീം നൽകുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തേണ്ടത് തന്റെ ഉത്തരവാദിത്തമാണ്

ഏറ്റവും വെല്ലുവിളിയായ ഫോർമാറ്റ് ഏകദിനമാണെന്നും സൂര്യകുമാർ പറഞ്ഞു. വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ഒട്ടും തിളങ്ങാൻ സൂര്യകുമാറിന് സാധിച്ചിരുന്നില്ല. 19, 24, 35 എന്നിങ്ങനെയാണ് മൂന്ന് മത്സരങ്ങളിലെ സ്‌കോർ. ഈ വർഷം കളിച്ച 10 ഏകദിനങ്ങളിലായി 14 റൺസ് മാത്രമാണ് സൂര്യകുമാറിന്റെ ബാറ്റിംഗ് ശരാശരി
 

Share this story