സൂറിച്ച് ഡയമണ്ട് ലീഗിൽ നീരജ് ചോപ്രയ്ക്ക് വെള്ളി; ഒന്നാം സ്ഥാനം ചെക്ക് താരത്തിന്
Sep 1, 2023, 08:30 IST

സൂറിച്ച് ഡയമണ്ട് ലീഗിൽ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് വെള്ളി. ചെക്ക് റിപബ്ലിക് താരം യാക്കൂബ് വദലജിനാണ് സ്വർണം. യാക്കൂബ് 85.86 മീറ്റർ എറിഞ്ഞാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. 85.71 മീറ്റർ ദൂരമാണ് നീരജിന് കണ്ടെത്താനായത്. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ മികവ് ഇവിടെ തുടരാൻ നീരജിന് സാധിച്ചില്ല.പുരുഷൻമാരുടെ ലോംഗ് ജംപിൽ എസ് ശ്രീശങ്കറിന് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.