നെയ്മർ ഇന്ത്യയിലേക്ക്: അൽ ഹിലാൽ-മുംബൈ സിറ്റി മത്സരം പൂനെയിൽ നടക്കും

neymar

ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ഇന്ത്യയിലേക്ക്. 2023-24 വർഷത്തെ എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ അൽ ഹിലാൽ-മുംബൈ സിറ്റി പോരാട്ടത്തിനായി നെയ്മർ ഇന്ത്യയിൽ എത്തും. പൂനെയിലാണ് മത്സരം. ഇന്ന് ക്വലാലംപൂരിൽ വെച്ച് നടന്ന നറുക്കെടുപ്പിൽ ഗ്രൂപ്പ് ഡിയിലാണ് മുംബൈ സിറ്റി തെരഞ്ഞെടുക്കപ്പെട്ടത്

അൽ ഹിലാൽ, എഫ് സി നസാജി മസന്ദ്രൻ എന്നീ ടീമുകളാണ് ഗ്രൂപ്പ് ഡിയിൽ ഉള്ളത്. സെപ്റ്റംബർ 18 മുതലാണ് മത്സരങ്ങൾ ആരംഭിക്കുക. ഗ്രൂപ്പ് ഘട്ടത്തിൽ അൽ ഹിലാലും മുംബൈയും രണ്ട് മത്സരങ്ങളാണ് കളിക്കുക. എവേ മത്സരങ്ങളിൽ ഒന്ന് ഇന്ത്യയിലും ഒന്ന് സൗദിയിലും നടക്കും


 

Share this story