യുഎസ് ഓപൺ കിരീടം നൊവാക് ജോക്കോവിച്ചിന്; 24ാം ഗ്രാൻഡ് സ്ലാം

novac
യുഎസ് ഓപൺ സിംഗിൾ ഫൈനലിൽ നൊവാക് ജോക്കോവിച്ചിന് കിരീടം. ഫൈനലിൽ മെദ്‌വെദേവിനെ 6-3, 7-6, 6-3 എന്ന സ്‌കോറിനാണ് ജോക്കോവിച്ച് കീഴടക്കിയത്. 2021ലെ ഫൈനലിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ മെദ്‌വദവിനായിരുന്നു വിജയം. നാലാം തവണയാണ് ജോക്കോവിച്ച് യുഎസ് ഓപൺ ചാമ്പ്യനാകുന്നത്. ജോക്കോവിച്ചിന്റെ 24ാം ഗ്രാൻഡ് സ്ലാം കിരീടമാണിത്. യു എസ് ഓപൺ വിജയിക്കുന്ന പ്രായം കൂടിയ പുരുഷ താരം കൂടിയാണ് ജോക്കോവിച്ച്
 

Share this story