സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ പ്രകടനം; റിയാൻ പരാഗ് ഇന്ത്യൻ ടീമിലേക്ക് എത്തുമെന്ന് റിപ്പോർട്ട്

parag

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ തകർപ്പൻ പ്രകടനത്തിന്റെ മികവിൽ അസം ക്യാപ്റ്റനും രാജസ്ഥാൻ റോയൽസ് താരവുമായ റിയാൻ പരാഗിനെ ഇന്ത്യൻ ടീമിലേക്ക് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്. ലോകകപ്പിന് ശേഷം ഓസ്‌ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പരയിൽ പരാഗിനെ പരിഗണിച്ചേക്കുമെന്നാണ് റിപ്പോർട്ട്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര നവംബർ 23നാണ് ആരംഭിക്കുക

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തുടർച്ചയായ ഏഴ് മത്സരങ്ങളിൽ പരാഗ് അർധ സെഞ്ച്വറി നേടിയിരുന്നു. 10 മത്സരങ്ങളിൽ നിന്ന് 510 റൺസ് നേരിയ പരാഗാണ് ടൂർണമെന്റിലെ ടോപ് സ്‌കോറർ. 11 വിക്കറ്റുകളും താരം സ്വന്തമാക്കിയിരുന്നു. സെമിയിൽ ബറോഡക്കെതിരെയാണ് അസം പരാജയപ്പെട്ടത്. ദേവ്ധർ ട്രോഫിയിൽ 354 റൺസും താരം നേടിയിരുന്നു. ഇതിൽ രണ്ട് സെഞ്ച്വറിയും ഉൾപ്പെടുന്നു.
 

Share this story