ഗുസ്തി താരങ്ങൾക്കെതിരായ പിടി ഉഷയുടെ പരാമർശം; രൂക്ഷ വിമർശനവുമായി നേതാക്കൾ

usha

ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷണിന്റെ ലൈംഗികാതിക്രമത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തെ അധിക്ഷേപിച്ച പി ടി ഉഷക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. താരങ്ങൾക്കെതിരെ പിടി ഉഷ നടത്തിയ പരാമർശം ശരിയായില്ലെന്ന് ശശി തരൂർ, ആനി രാജ, പി കെ ശ്രീമതി അടക്കമുള്ള നേതാക്കൾ തുറന്നടിച്ചു

ലൈംഗിക പീഡന പരാതി നൽകിയിട്ടും നീതി ലഭിക്കാതെ തെരുവിലിറങ്ങേണ്ടി വന്ന കായിക താരങ്ങളെ ഉഷ അവഗണിച്ചു. നീതിക്ക് വേണ്ടിയുള്ള കായിക താരങ്ങളുടെ സമരം രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലല്ല. അവരുടെ പ്രശ്‌നങ്ങളെ അവഗണിക്കുന്നതും കൃത്യമായ അന്വേഷണം നടത്താത്തതുമാണ് രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലാകുന്നതെന്ന് തരൂർ ട്വീറ്റ് ചെയ്തു

ഗുസ്തി താരങ്ങളെ അപമാനിച്ച പി ടി ഉഷ മാപ്പ് പറണമെന്ന് സിപിഐ നേതാവ് ആനി രാജ ആവശ്യപ്പെട്ടു. നീതിക്കായി പൊരുതുന്ന താരങ്ങളെ അപമാനിക്കുന്നതാണ് ഉഷയുടെ അഭിപ്രായം. രാജ്യത്തിന്റെ യശസ്സുയർത്തിയ താരങ്ങൾക്ക് നീതി നിഷേധിക്കുന്നതാണ് രാജ്യത്തിന് അപമാനമെന്നും ആനി രാജ പറഞ്ഞു. ഒളിമ്പ്യൻ നീരജ് ചോപ്രയും ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി രംഗത്തുവന്നിട്ടുണ്ട്.
 

Share this story