ആരാധകർക്ക് രോമാഞ്ചിഫിക്കേഷൻ; സിനു സോളമൻ ആക്ഷനുമായി രാജസ്ഥാൻ താരങ്ങൾ,വീഡിയോ

rr

രാജസ്ഥാൻ റോയൽസിന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ ചെയ്യുന്നത് മലയാളികളാണോ എന്ന സംശയം ആരാധകരിൽ പലർക്കുമുണ്ട്. മലയാള സിനിമയിലെ രംഗങ്ങളുടെ റീൽസുമായി റോയൽസ് താരങ്ങൾ പ്രത്യക്ഷപ്പെടാറുള്ളതും മലയാളിത്തമുള്ള പോസ്റ്റുകളുമൊക്കെയാണ് അതിന് കാരണം. ക്യാപ്റ്റൻ സഞ്ജു സാംസൺ തന്നെയാണോ സോഷ്യൽ മീഡിയയും കൈകാര്യം ചെയ്യുന്നതെന്ന ചോദ്യവും പലരും ഉന്നയിക്കാറുണ്ട്. എന്നാൽ സഞ്ജു കഴിഞ്ഞ ദിവസം സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്

അടുത്തിടെ തീയറ്ററിൽ തരംഗം സൃഷ്ടിച്ച രോമാഞ്ചം സിനിമയിലെ ആദരാഞ്ജലികൾ നേരുന്നു എന്ന ഗാനത്തോടൊപ്പം അർജുൻ അശോകൻ കൈകാര്യം ചെയ്ത സിനു സോളമൻ എന്ന വേഷത്തിന്റെ ആക്ഷനും ചേർത്താണ് രാജസ്ഥാൻ താരങ്ങളുടെ പുതിയ വീഡിയോ സഞ്ജു പോസ്റ്റ് ചെയ്തിരിക്കുന്നത്. രോമാഞ്ചിഫിക്കേഷൻ എന്ന ക്യാപ്ഷനിലാണ് സഞ്ജു വീഡിയോ പങ്കുവെച്ചത്. ജോസ് ബട്‌ലറിൽ തുടങ്ങി സഞ്ജുവിൽ അവസാനിക്കുന്ന വീഡിയോയിൽ മലിംഗ, ജോ റൂട്ട്, ദേവ്ദത്ത് പടിക്കൽ, ചാഹൽ, അശ്വിൻ, ആദം സാമ്പ, കെഎം ആസിഫ് തുടങ്ങിയ താരങ്ങളൊക്കെയുണ്ട്.
 

Share this story