സഞ്ജുവും സംഘവും ഹൈദരാബാദിനെതിരെ; രാജസ്ഥാൻ ആദ്യം ബാറ്റ് ചെയ്യും

rr

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസും സൺ റൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടും. ടോസ് നേടിയ എസ് ആർ എച്ച് നായകൻ ഭുവനേശ്വർ കുമാർ രാജസ്ഥാനെ ബാറ്റിംഗിന് അയച്ചു. ഹൈദരാബാദിലാണ് മത്സരം നടക്കുന്നത്. രാജസ്ഥാന് വേണ്ടി മലയാളി താരം കെ എം ആസിഫ് ഇന്ന് മത്സരിക്കുന്നുണ്ട്. ഐപിഎല്ലിലെ ആസിഫിന്റെ അരങ്ങേറ്റം കൂടിയാണിത്.

കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളാണ് രാജസ്ഥാൻ റോയൽസ്. മലയാളി താരം സഞ്ജു സാംസണാണ് ടീമിന്റെ നായകൻ. സഞ്ജു, ബട്‌ലർ, ദേവ്ദത്ത് പടിക്കൽ, ഹേറ്റ്‌മെയർ, ജോ റൂട്ട് തുടങ്ങിയ വമ്പൻ ബാറ്റിംഗ് നിര തന്നെ രാജസ്ഥാനുണ്ട്. മറുവശത്ത് എയ്ഡൻ മർക്രാമിന്റെ അഭാവത്തിൽ ഭുവനേശ്വർ കുമാറാണ് എസ് ആർ എച്ചിനെ നയിക്കുന്നത്. 

രാജസ്ഥാൻ റോയൽസ് ടീം: ജോസ് ബട്‌ലർ, യശസ്വി ജയ്‌സ്വാൾ, ദേവ്ദത്ത് പടിക്കൽ, സഞ്ജു സാംസൺ, റയാൻ പരാഗ്, ഷിമ്രോൺ ഹേറ്റ്‌മെയർ, ജേസൺ ഹോൾഡർ, ആർ അശ്വിൻ, ചാഹൽ, ട്രെൻഡ് ബോൾട്ട്, കെഎം ആസിഫ്

സൺ റൈസേഴ്‌സ് ടീം: അഭിഷേക് ശർമ, മായങ്ക് അഗർവാൾ, രാഹുൽ ത്രിപാഠി, ഹാരി ബ്രൂക്ക്, ഗ്ലെൻ ഫിലിപ്‌സ്, വാഷിംഗ്ടൺ സുന്ദർ, ഭുവനേശ്വർ കുമാർ, ആദിൽ റഷീദ്, ഫസൽഹഖ് ഫറൂഖി, ഉമ്രാൻ മാലിക്, ടി നടരാജൻ
 

Share this story