സഞ്ജു പ്രതിഭയുള്ള താരമാണ്; ടെസ്റ്റ് ടീമിലും ഉൾപ്പെടുത്തണമായിരുന്നുവെന്ന് സുനിൽ ഗവാസ്‌കർ
Updated: Jun 24, 2023, 11:40 IST

വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ഏകദിന ടീമിൽ ഉൾപ്പെട്ട സഞ്ജു സാംസണെ ടെസ്റ്റ് ടീമിൽ കൂടി ഉൾപ്പെടുത്തണമായിരുന്നുവെന്ന് സുനിൽ ഗവാസ്‌കർ. ഐപിഎല്ലിൽ തകർപ്പൻ പ്രകടനം കാഴ്ച വെച്ച യശസ്വി ജയ്‌സ്വാളെ ഏകദിന ടീമിൽ ഉൾപ്പെടുത്താതെ ടെസ്റ്റ് ടീമിൽ മാത്രം ഉൾപ്പെടുത്തിയതിനെയും ഗവാസ്‌കർ വിമർശിച്ചു.
സഞ്ജു ഏകദിന ടീമിൽ തിരിച്ചെത്തിയതിൽ സന്തോഷമുണ്ട്. ഏറെ പ്രതിഭയുള്ള താരമാണ് അവൻ. ടെസ്റ്റ് ടീമിലും അവനെ ഉൾപ്പെടുത്താമായിരുന്നു. അതിനുള്ള അവസരമാണ് നഷ്ടമായത്. അതുപോലെ വൈറ്റ് ബോൾ ക്രിക്കറ്റിൽ മികവ് കാണിച്ച യശസ്വി ഏകദിന ടീമിൽ ഇല്ലെന്നതും നിരാശയാണെന്നും ഗവാസ്‌കർ പറഞ്ഞു.