ഐസിസി ഏകദിന റാങ്കിംഗിൽ ശുഭ്മാൻ ഗിൽ ഒന്നാമത്; ബൗളർമാരിൽ മുഹമ്മദ് സിറാജ്

gill

ഐസിസി ഏകദിന റാങ്കിംഗിൽ ഇന്ത്യയുടെ ശുഭ്മാൻ ഗിൽ ഒന്നാമത്. പാകിസ്ഥാന്റെ ബാബർ അസമിനെ മറികടന്നാണ് നേട്ടം. മുൻ ഇന്ത്യൻ നായകൻ വിരാട് കോലി റാങ്കിംഗിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു. മുഹമ്മദ് സിറാജ് ഏകദിന ബൗളർമാരിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.


ഏകദിന ക്രിക്കറ്റിൽ കഴിഞ്ഞ മൂന്ന് വർഷമായി മറ്റാർക്കും കഴിയാത്ത നേട്ടമാണ് ശുഭ്മാന്റെത്. 830 റേറ്റിംഗ് പോയിന്റുമായാണ് ഗില്ലിന്റെ നേട്ടം. രണ്ടാമതുള്ള ബാബറിന് 824 പോയിന്റുകൾ ഉണ്ട്. ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജ് ഏകദിന ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. റാങ്കിംഗ് പട്ടികയിൽ ഇപ്പോൾ അഞ്ചാം സ്ഥാനത്തുള്ള പാക്കിസ്ഥാന്റെ ഷഹീൻ ഷാ അഫ്രീദിയെയാണ് അദ്ദേഹം മറികടന്നത്.

Share this story