ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്ക 15.2 ഓവറിൽ 50 റൺസിന് ഓൾ ഔട്ട്; സിറാജിന് 6 വിക്കറ്റ്

siraj

ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ പിടിച്ചു നിൽക്കാനാകാതെ 50 റൺസിന് ശ്രീലങ്ക ഓൾ ഔട്ടായി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്തെങ്കിലും കേവലം 15.2 ഓവർ മാത്രമാണ് ലങ്കക്ക് പിടിച്ചു നിൽക്കാനായത്. 12 റൺസിനിടെ ആറ് വിക്കറ്റുകളാണ് ശ്രീലങ്കക്ക് നഷ്ടമായത്. ഇതിൽ അഞ്ച് വിക്കറ്റും സിറാജിന്റേതായിരുന്നു

മുഹമ്മദ് സിറാജ് 7 ഓവറിൽ 21 റൺസ് മാത്രം വിട്ടുനൽകി 6 വിക്കറ്റുകളാണ് പിഴുതത്. ഹാർദിക് പാണ്ഡ്യ മൂന്നും ബുമ്ര ഒരു വിക്കറ്റുമെടുത്തു. അഞ്ച് പേരാണ് ലങ്കൻ ഇന്നിംഗ്‌സിൽ പൂജ്യത്തിന് പുറത്തായത്. 17 റൺസെടുത്ത കുശാൻ മെൻഡിസാണ് ടോപ് സ്‌കോറർ. ദുശൻ ഹെമന്ത 13 റൺസെടുത്തു. മറ്റാർക്കും രണ്ടക്കം തികയ്ക്കാനായില്ല
 

Share this story