സിംബാബ്‌വെക്കെതിരായ ടി20 പരമ്പര: ആദ്യ രണ്ട് മത്സരങ്ങളിൽ സഞ്ജുവില്ല; മാറ്റങ്ങളുമായി ബിസിസിഐ

Sanju

സിംബാബ്‌വെക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിൽ മാറ്റങ്ങൾ വരുത്തി ബിസിസിഐ. ആദ്യ രണ്ട് മത്സരങ്ങളിൽ സഞ്ജു സാംസൺ, യശസ്വി ജയ്‌സ്വാൾ, ശിവം ദുബെ എന്നിവർ കളിക്കില്ല. പകരക്കാരായി ജിതേഷ് ശർമ, സായ് സുദർശൻ, ഹർഷിത് റാണ എന്നിവർ ടീമിലെത്തി. ടി20 ലോകകപ്പ് നേടിയ ടീം ബാർബഡോസിൽ കുടുങ്ങിയ സാഹചര്യത്തിലാണ് മാറ്റങ്ങൾ

ബാർബഡോസിൽ നിന്ന് നാളെയോടെയാകും ടീം തിരികെ നാട്ടിലെത്തുക. അതേസമയം സിംബാബ്‌വെക്കെതിരായ പരമ്പരക്കുള്ള ടീം അംഗങ്ങൾ നേരത്തെ പുറപ്പെട്ട് കഴിഞ്ഞു. സഞ്ജു, ജയ്‌സ്വാൾ, ദുബെ എന്നിവർ ഇന്ത്യയിലെത്തിയ ശേഷം പിന്നീട് സിംബാബ് വെയിലേക്ക് പോകും. 

ജൂലൈ ആറിനാണ് ഇന്ത്യ-സിംബാബ്‌വെ പരമ്പരയിലെ ആദ്യ മത്സരം തുടങ്ങുന്നത്. ശുഭ്മാൻ ഗില്ലാണ് ടീമിനെ നയിക്കുന്നത്. ടി20 ലോകകപ്പിലുണ്ടായിരുന്ന ഇന്ത്യൻ സ്‌ക്വാഡിൽ സഞ്ജു ഉണ്ടായിരുന്നുവെങ്കിലും ഒരു മത്സരം പോലും കളിച്ചിരുന്നില്ല.
 

Share this story