സൂര്യകുമാർ യാദവ് സഞ്ജുവിന്റെ ജേഴ്‌സിയുമായി ഇറങ്ങിയത് എന്തിന്; കാരണം ഇതാണ്

surya

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ആരാധാകർ എല്ലാവരും പ്രതീക്ഷിച്ചിരുന്നത് സഞ്ജു സാംസണ് അവസരം കിട്ടുമെന്നായിരുന്നു. എന്നാൽ സഞ്ജുവിനെ പുറത്തിരുത്തിയാണ് ആദ്യ മത്സരത്തിൽ ഇന്ത്യ ഇറങ്ങിയത്. കളിക്കാൻ സഞ്ജു ഇറങ്ങിയില്ലെങ്കിലും സഞ്ജുവിന്റെ പേര് മൈതാനത്ത് കാണാമായിരുന്നു. സൂര്യകുമാർ യാദവ് കളിച്ചത് സഞ്ജുവിന്റെ ജേഴ്‌സിയും അണിച്ചാണ്. ഇത് എന്തുകൊണ്ടാണെന്ന ചൂടേറിയ ചർച്ചയും സമൂഹമാധ്യമങ്ങളിൽ നടന്നിരുന്നു. എന്നാൽ ടീം മാനേജ്‌മെന്റ് തന്നെ ഇതിന്റെ കാരണം വ്യക്തമാകുകയാണ്

തന്റെ ജേഴ്‌സി ശരീരത്തിന്റെ പാകത്തിന് ചേരുന്നില്ലെന്ന് കണ്ടതോടെയാണ് സൂര്യകുമാർ യാദവ് സഞ്ജുവിന്റെ ജേഴ്‌സി അണിയാൻ നിർബന്ധിതനായത്. ലാർജ് സൈസിന് പകരം മീഡിയം സൈസിലുള്ള ജേഴ്‌സിയാണ് സൂര്യക്ക് ലഭിച്ചത്. താരങ്ങൾ മൈതാനത്തിറങ്ങുമ്പോൾ ജഴ്‌സിക്ക് പിന്നിലെ പേര് മറയ്ക്കരുതെന്നാണ് ചട്ടം. ഇതോടെയാണ് സാംസൺ എന്നെഴുതിയ ജേഴ്‌സിയുമായി സൂര്യ മൈതാനത്തിറങ്ങിയത്. ശനിയാഴ്ച നടക്കുന്ന രണ്ടാം ഏകദിനത്തിന് ശേഷമെ സൂര്യകുമാറിന് പുതിയ ജേഴ്‌സി ലഭിക്കുകയുള്ളു
 

Share this story