ചരിത്രമെഴുതുമോ പ്രഗ്നാനന്ദ; ലോക ചെസ് ചാമ്പ്യനെ ഇന്നറിയാം

chess

ലോക ചെസ് ചാമ്പ്യനെ ഇന്നറിയാം. ഇന്ത്യൻ താരം പ്രഗ്നാനന്ദയും നോർവേ താരം മാഗ്നസ് കാൾസണും ടൈ ബ്രേക്കറിൽ ഏറ്റുമുട്ടും. വൈകുന്നേരം മൂന്നരയ്ക്കാണ് ടൈ ബ്രേക്കർ തുടങ്ങുക. ഫൈനലിലെ രണ്ട് മത്സരവും സമനിലയിൽ അവസാനിച്ചതോടെയാണ് കലാശപ്പോരാട്ടം ടൈബ്രേക്കറിലേക്ക് നീണ്ടത്. 

ആദ്യ മത്സരത്തിൽ മുപ്പത്തിയഞ്ചും, രണ്ടാം മത്സരത്തിൽ മുപ്പതും നീക്കങ്ങൾക്കൊടുവിൽ ഇരുവരും സമനില സമ്മതിക്കുകയായിരുന്നു. രണ്ടാം മത്സരത്തിൽ വെളുത്ത കരുക്കളുടെ ആനുകൂല്യമുണ്ടായിട്ടും ആരോഗ്യപ്രശ്‌നവും റാപിഡ് ചെസിലെ ശക്തിയും കണക്കിലെടുത്ത് കാൾസൺ സമനിലയിലേക്ക് കൊണ്ടുപോകുകയായിരുന്നു


 

Share this story