ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യക്ക് സസ്‌പെൻഷൻ; ഇന്ത്യൻ പതാകക്ക് കീഴിൽ താരങ്ങൾക്ക് മത്സരിക്കാനാകില്ല

wfi

ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗത്വം യുനറ്റൈഡ് വേൾഡ് റസ്ലിംഗ് സസ്‌പെൻഡ് ചെയ്തു. യഥാസമയം തെരഞ്ഞെടുപ്പ് നടത്തിയില്ലെന്ന കാരണത്താലാണ് സസ്‌പെൻഷൻ. ഇതോടെ ലോകവേദികളിൽ ഇന്ത്യൻ താരങ്ങൾക്ക് ഇന്ത്യൻ പതാകയ്ക്ക് കീഴിൽ മത്സരിക്കാനാകില്ല. സ്വതന്ത്ര അത്‌ലറ്റുകളായി വേണമെങ്കിൽ മത്സരിക്കാം. 

ഗുസ്തി ഫെഡറേഷൻ മേധാവിയും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരായ ലൈംഗികാരോപണങ്ങളും ഗുസ്തി താരങ്ങളുടെ സമരവുമാണ് തെരഞ്ഞെടുപ്പ് നീണ്ടുപോകാൻ കാരണമായത്. ഏപ്രിലിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഗുസ്തി ഫെഡറഷന്റെ കാര്യങ്ങൾ നിയന്ത്രിക്കാൻ അഡ്‌ഹോക് കമ്മിറ്റിയെ നിയോഗിച്ചിരുന്നു. മെയിൽ തന്നെ തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കിൽ അംഗത്വം റദ്ദാക്കുമെന്ന് യുനറ്റൈഡ് വേൾഡ് റസ്ലിംഗ് മുന്നറിയിപ്പ് നൽകിയിരുന്നു.
 

Share this story