സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു

സിംബാബ്വെ ക്രിക്കറ്റ് മുൻ താരം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു. അർബുദ ബാധയെ തുടർന്ന് 49-ാം വയസിലാണ് സ്ട്രീക്കിന്റെ അന്ത്യം. ഭാര്യ നാദിൻ സ്ട്രീക്കാണ് മരണവിവരം അറിയിച്ചത്. ഈ വർഷം മെയ് മാസത്തിലാണ് താരം അർബുദത്തിന് ചികിത്സ തേടിയത്. സ്ട്രീക്ക് ദക്ഷിണാഫ്രിക്കയിൽ ചികിത്സയിൽ തേടിയതായി കുടുംബം അറിയിക്കുകയായിരുന്നു. നാല് മാസത്തെ ക്യാൻസറിനോടുള്ള പോരാട്ടത്തിന് ശേഷം സ്ട്രീക്ക് മരണത്തിന് കീഴടങ്ങി. സിംബാബ്വെ മുൻ കായികമന്ത്രി അടക്കമുള്ളവർ അനുശോചനം രേഖപ്പെടുത്തി.
ഹീത്ത് സ്ട്രീക്ക് മരിച്ചതായി ആഗസ്റ്റ് 23ന് വാർത്തകൾ വന്നിരുന്നു. പിന്നീട് ഇത് വ്യാജമാണെന്ന് തെളിയുകയായിരുന്നു. സഹതാരമായ ഹെന്റി ഒലോങ്കയാണ് ഹീത്ത് സ്ട്രീക്ക് മരിച്ചിട്ടില്ലെന്ന വിവരം അന്ന് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്
65 ടെസ്റ്റുകളിളും 189 ഏകദിനങ്ങളിലും സിംബാബ്‌വെക്ക് വേണ്ടി കളിച്ച താരമാണ് സ്ട്രീക്ക്. രണ്ട് ഫോർമാറ്റുകളിൽ നിന്നായി 4933 റൺസും 455 വിക്കറ്റുകളും നേടിയിട്ടുണ്ട്.