തകർന്ന മനസുമായി സുജ കൊച്ചിയിലെത്തി; മിഥുനെ യാത്രയാക്കാനായി നാട്ടിലേക്ക്

കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർഥി മിഥുന്റെ അമ്മ സുജ നാട്ടിലെത്തി. കൊച്ചി വിമാനത്താവളത്തിലെത്തിയ സുജയെ കാത്ത് ഇളയ മകനും അടുത്ത ബന്ധുക്കളുമുണ്ടായിരുന്നു. ഇളയ മകനെ പിടിച്ച് സുജ പൊട്ടിക്കരഞ്ഞു. അതിവൈകാരിക രംഗങ്ങൾക്കാണ് കൊച്ചി വിമാനത്താവളം സാക്ഷ്യം വഹിച്ചത്
സുജയുമായുള്ള വാഹനം പോലീസ് അകമ്പടിയോടെ കൊല്ലത്തെ വീട്ടിലേക്ക് പുറപ്പെട്ടു. നാല് മണിക്കൂറോളം യാത്ര വേണ്ടി വരുമെന്നാണ് കരുതുന്നത്. വലുതാകുമ്പോൾ സൈനികനാകണമെന്ന് ആഗ്രഹിച്ച കുട്ടിയായിരുന്നു മിഥുൻ. കുടുംബത്തിന്റെ അതി ദാരിദ്ര്യത്തിൽ നിന്നും രക്ഷ തേടിയാണ് സുജ വിദേശത്ത് വീട്ടുജോലിക്ക് പോയത്
ജോലി ചെയ്തിരുന്ന വീട്ടിലെ അംഗങ്ങൾക്കൊപ്പം തുർക്കിയിലായിരുന്നു മിഥുന്റെ വാർത്ത അറിയുമ്പോൾ സുജ. ഇന്നലെ രാത്രിയോടെയാണ് ഇവർ കുവൈത്തിലെത്തിയത്. പിന്നാലെ കൊച്ചിയിലേക്ക് തിരിക്കുകയായിരുന്നു.