National
അസ്ഹറുദ്ദീന്റെ ബംഗ്ലാവിൽ മോഷണം; 50,000 രൂപയും ടെലിവിഷനും കവർന്നു

മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീന്റെ ബംഗ്ലാവിൽ മോഷണം. 50,000 രൂപയും ടിവി സെറ്റുമാണ് മോഷ്ടിച്ചത്. ഭാര്യ സംഗീത ബിജ്‌ലാനിയുടെ ഉടമസ്ഥതയിലുള്ള ബംഗ്ലാവിലാണ് മോഷണം നടന്നത്. മാർച്ച് 7നും ജൂലൈ 18നും ഇടയിലുള്ള ദിവസങ്ങളിലാണ് മോഷണം നടന്നതെന്നാണ് സംശയം
ബംഗ്ലാവിന്റെ പിൻഭാഗത്തെ കോമ്പൗണ്ട് മതിൽ വഴിയാണ് മോഷ്ടാവ് അകത്ത് കയറിയതെന്ന് സംശയിക്കുന്നു. ഒന്നാം നിലയിലെ ഗ്യാലറിയിൽ കയറി ജനൽ ഗ്രിൽ തുറന്ന് ബംഗ്ലാവിനുള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു. മോഷണത്തിന് പുറമെ വീട്ടിലുള്ള വസ്തുവകകൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്
അസ്ഹറുദ്ദീന്റെ പിഎയാണ് പരാതി നൽകിയത്. മാർച്ച് 7നും ജൂലൈ 18നും ഇടയിൽ വീട്ടിൽ ആളില്ലാതിരുന്ന സമയത്താണ് മോഷണം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്.