ജോളിക്ക് പണം എത്ര കിട്ടിയാലും മതിയാകാത്ത ആർത്തി; കേസിൽ സഹായിക്കാനോ പുറത്തിറക്കാനോ ഇല്ലെന്ന് സഹോദരൻ

ജോളിക്ക് പണം എത്ര കിട്ടിയാലും മതിയാകാത്ത ആർത്തി; കേസിൽ സഹായിക്കാനോ പുറത്തിറക്കാനോ ഇല്ലെന്ന് സഹോദരൻ

കൂടത്തായി കൊലപതാക കേസ് പ്രതി ജോളിയെ തള്ളിപ്പറഞ്ഞ് സഹോദരൻ ജോബി. പണം എത്ര കിട്ടിയാലും മതിയാകാത്ത തരം ആർത്തിയായിരുന്നു ജോളിക്ക്. പണം ആവശ്യപ്പെട്ട് തന്നെയും പിതാവിനെയും വിളിക്കാറുണ്ടായിരുന്നു. ജോളിയുടെ ധൂർത്ത് അറിയുന്നതിനാൽ മക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം ഇട്ടിരുന്നത്.

അറസ്റ്റിലാകുന്നതിന് രണ്ടാഴ്ച മുമ്പും ജോളി വീട്ടിൽ വന്നിരുന്നു. അന്നും അച്ഛന്റെ കയ്യിൽ നിന്നും പണം വാങ്ങിയാണ് പോയത്. റോയിയുടെ മരണശേഷം സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് സംസാരിക്കാൻ തന്റെ സഹോദരങ്ങളുമായി കൂടത്തായിയിൽ പോയിരുന്നു. ടോം ജോസഫ് എഴുതിയെന്ന് പറയുന്ന വിൽപ്പത്രം ജോളി തങ്ങളെ കാണിച്ചു. അതു വ്യാജമാണെന്ന് സംശയം തോന്നിയതിനാൽ ജോളിയോട് താൻ തട്ടിക്കയറി. കയ്യാങ്കളിയുടെ വക്കിലാണ് ഇന്ന് കാര്യങ്ങളെത്തിയത്.

ജോളിയെ കേസിൽ സഹായിക്കാനോ പുറത്തിറക്കാനോ തങ്ങളില്ല. വളരെ മാന്യമായി ജീവിക്കുന്ന കുടുംബങ്ങളാണ് ഞങ്ങളുടേത്. അതുകൊണ്ടാണ് മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് ഇതൊന്നും പറയാത്തതെന്നും നോബി പറഞ്ഞു.

Share this story