ആല്‍ഫൈനെ കൊന്നതും താന്‍ തന്നെ, സയനൈഡ് ബ്രഡില്‍ തേച്ചു നല്‍കി; സമ്മതിച്ച് ജോളി

ആല്‍ഫൈനെ കൊന്നതും താന്‍ തന്നെ, സയനൈഡ് ബ്രഡില്‍ തേച്ചു നല്‍കി; സമ്മതിച്ച് ജോളി

കൂടത്തായി കൊലപാതക പരമ്പരയിൽ ഷാജുവിന്റെ ഒന്നര വയസ്സുകാരി മകൾ ആൽഫൈനെ കൊന്നതും താൻ തന്നെയെന്ന് ജോളി സമ്മതിച്ചു. ആൽഫൈനായി കരുതി വെച്ച ബ്രഡിൽ സയനൈഡ് പുരട്ടി നൽകുകയായിരുന്നു. ബ്രഡ് പക്ഷേ നൽകിയത് ഷാജുവിന്റെ സഹോദരിയായിരുന്നു

ഷാജുവിന്റെ സഹോദരി ആൽഫൈന് ബ്രെഡ് നൽകുന്നതിന് മുമ്പാണ് ഇതിൽ സയനൈഡ് പുരട്ടിയത്. കുപ്പിയിൽ വിരൽ മുക്കി ബ്രഡ്ഡിൽ തേക്കുകയായിരുന്നുവെന്ന് ജോളി സമ്മതിച്ചു.

ആറ് കൊലപാതകങ്ങൾക്ക് പിന്നിലും ജോളി തന്നെയാണെന്ന് ഇതോടെ വ്യക്തമാകുകയാണ്. ഇന്ന് രാവിലെ മുതൽ വടകര റൂറൽ എസ് പി ഓഫീസിൽ ജോളിയെ ചോദ്യം ചെയ്യുകയാണ്.

Share this story