ഹാമര്‍ തലയില്‍ വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

ഹാമര്‍ തലയില്‍ വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

കോട്ടയത്ത് നടന്ന സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിനിടെ തലയിൽ ഹാമർ വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിയായ അഫീൽ ജോൺസണാണ് മരിച്ചത്.

ഒക്ടോബർ നാലിനാണ് സംഭവം. മീറ്റിൽ വളൻഡിയറായിരുന്നു പ്ലസ് വൺ വിദ്യാർഥിയായ അഫീൽ. ഗ്രൗണ്ടിൽ ഹാമർ ത്രോ, ജാവലിൻ ത്രോ മത്സരങ്ങൾ ഒരുമിച്ചാണ് നടന്നിരുന്നത്. മൈതാനത്ത് വീണുകിടന്ന ജാവലിൻ എടുക്കാൻ പോയപ്പോഴാണ് അഫീലിന്റെ തലയിൽ ഹാമർ വന്നുവീണത്.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു അഫീൽ കഴിഞ്ഞ ഇത്രയും ദിവസങ്ങളിൽ. ആശുപത്രിയിൽ കുട്ടിയെ അടിയന്തര ചികിത്സക്ക് വിധേയമാക്കിയിരുന്നുവെങ്കിലും ആരോഗ്യനിലയിൽ മാറ്റമുണ്ടായിരുന്നില്ല. സംഭവത്തെ തുടർന്ന് ചാമ്പ്യൻഷിപ്പ് മീറ്റ് മാറ്റിവെച്ചിരുന്നു

 

Share this story