മൂന്ന് മണ്ഡലങ്ങളിൽ യുഡിഎഫ് മുന്നിൽ; വട്ടിയൂർക്കാവിലും അരൂരിലും എൽ ഡി എഫ് മുന്നിൽ

മൂന്ന് മണ്ഡലങ്ങളിൽ യുഡിഎഫ് മുന്നിൽ; വട്ടിയൂർക്കാവിലും അരൂരിലും എൽ ഡി എഫ് മുന്നിൽ

കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. എറണാകുളം, മഞ്ചേശ്വരം, വട്ടിയൂർക്കാവ്, അരൂർ, കോന്നി മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണൽ തുടരുമ്പോൾ വട്ടിയൂർക്കാവിലും അരൂരിലും എൽ ഡി എഫ് സ്ഥാനാർഥികളാണ് മുന്നിട്ട് നിൽക്കുന്നത്. മഞ്ചേശ്വരത്തും കോന്നിയിലും എറണാകുളത്തും. യുഡിഎഫ് സ്ഥാനാർഥികളും മുന്നിട്ട് നിൽക്കുകയാണ്.

പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർഥി എം സി ഖമറുദ്ദീൻ 870 വോട്ടുകൾക്ക് മുന്നിലാണ്. ഈ ലീഡ് തുടർന്നും നിലനിർത്താൻ കഴിയുമെന്നാണ് യുഡിഎഫ് നേതാക്കൾ അവകാശപ്പെടുന്നത്. മഞ്ചേശ്വരത്ത് ലീഗ് പ്രവർത്തകർ ഇപ്പോഴെ ആഹ്ലാദ പ്രകടനം തുടങ്ങിക്കഴിഞ്ഞു

വട്ടിയൂർക്കാവിൽ 140 വോട്ടുകൾക്ക് വികെ പ്രശാന്ത് മുന്നിട്ട് നിൽക്കുകയാണ്. അരൂരിൽ മനു സി പുളിക്കൽ 110 വോട്ടുകൾക്ക് മുന്നിട്ട് നിൽക്കുകയാണ്. അതേസമയം കോന്നിയിൽ യുഡിഎഫ് സ്ഥാനാർഥി മോഹൻരാജ് 440 വോട്ടുകൾക്ക് മുന്നിട്ട് നിൽക്കുകയാണ്. എറണാകുളത്ത് യുഡിഎഫ് സ്ഥാനാർഥി ടി ജെ വിനോദ് 305 വോട്ടുകൾക്ക് മുന്നിട്ട് നിൽക്കുകയാണ്. പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ എറണാകുളത്ത് എൻ ഡി എ സ്ഥാനാർഥി സി ജി രാജഗോപാൽ 3 വോട്ടുകൾക്ക് മുന്നിട്ട് നിന്നിരുന്നു

 

Share this story