അരൂരിലെ എൽ ഡി എഫ് തോൽവി സ്ഥാനാർഥി നിർണയത്തിലെ പാളിച്ചയെന്ന് വെള്ളാപ്പള്ളി; രാഷ്ട്രീയപാർട്ടികൾ ഒരു സമുദായത്തിന്റെയും വാലാകരുത്

അരൂരിലെ എൽ ഡി എഫ് തോൽവി സ്ഥാനാർഥി നിർണയത്തിലെ പാളിച്ചയെന്ന് വെള്ളാപ്പള്ളി; രാഷ്ട്രീയപാർട്ടികൾ ഒരു സമുദായത്തിന്റെയും വാലാകരുത്

സ്ഥാനാർഥി നിർണയത്തിലെ പാളിച്ചയാണ് അരൂരിൽ എൽ ഡി എഫിനെ തോൽപ്പിച്ചതെന്ന് വെള്ളാപ്പള്ളി നടേശൻ. മനു സി പുളിക്കലിനെ മണ്ഡലത്തിൽ അറിയില്ല. വിജയസാധ്യതയും ജനപ്രീതിയും പരിഗണിക്കാതെയുള്ള സ്ഥാനാർഥി നിർണയമാണ് സിപിഎമ്മിനെ തോൽപ്പിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു. മാതൃഭൂമി ന്യൂസിനോടാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം

ജനങ്ങളറിയുന്ന ആളെ നിർത്തണം. ജയസാധ്യതയുള്ള ആളെ നിർത്തുന്നതിൽ പാർട്ടി പരാജയപ്പെട്ടു. ഷാനിമോൾക്ക് സഹതാപ തരംഗം തുണയായി. കോന്നി, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ ജയത്തിന് എൽ ഡി എഫ് സുകുമാരൻ നായരോട് നന്ദി പറയണമെന്നും വെള്ളാപ്പള്ളി പരിഹസിച്ചു

എൻ എസ് എസിന്റെ രാഷ്ട്രീയ ഇടപെടലോടെ അതിനെതിരായ സാമുദായിക ധ്രൂവീകരണമുണ്ടായി. കോന്നിയിലും വട്ടിയൂർക്കാവിലും അത് പ്രതിഫലിച്ചു. രാഷ്ട്രീയപാർട്ടികൾ ഒരു സമുദായത്തിന്റെയും വാലായോ ചൂലായോ പ്രവർത്തിക്കാതെ അവരവരുടെ ഐഡന്റിറ്റിയിൽ നിൽക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു

 

Share this story