കുഴൽക്കിണറിൽ വീണ രണ്ടുവയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു; ദേശീയ ദുരന്തനിവാരണ സേനയുടെ സഹായം തേടി

കുഴൽക്കിണറിൽ വീണ രണ്ടുവയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു; ദേശീയ ദുരന്തനിവാരണ സേനയുടെ സഹായം തേടി

മുകൾ ഭാഗം മൂടാതെ ഉപേക്ഷിച്ച നിലയിലായിരുന്ന കുഴൽക്കിണറിൽ രണ്ട് വയസ്സുകാരൻ വീണു. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി നടുകാട്ടുപ്പെട്ടിയിലാണ് സംഭവം. കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമം മണിക്കൂറുകളായി തുടരുകയാണ്

വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് ബ്രിട്ടോ എന്നയാളുടെ ഇളയ കുട്ടി സുജിത്ത് കുഴൽക്കിണറിൽ വീണത്. അഞ്ച് വർഷം മുമ്പ് നിർമിച്ച കിണറിൽ വെള്ളമില്ലാത്തതിനാൽ ഉപേക്ഷിച്ചതാണ്. എന്നാൽ കെട്ടിയടക്കണമെന്ന സർക്കാർ നിർദേശം പാലിച്ചിരുന്നില്ല.

കിണറിന്റെ സമീപത്ത് നിന്ന് കളിക്കുകയായിരുന്നു കുട്ടി. മഴ പെയ്ത് കിണർക്കരയിലെ മണ്ണിടിഞ്ഞതോടെ ഇതിനുള്ളിലേക്ക് വീഴുകയായിരുന്നു. 25 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിക്കിടന്നിരുന്നത്. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ കൂട്ടി കൂടുതൽ താഴ്ചയിലേക്ക് വീണു. നിലവിൽ 68 അടി താഴ്ചയിലാണ് കുട്ടിയുള്ളത്. കൂടുതൽ അഗ്നിരക്ഷാ സേനകൾ സ്ഥലത്തെത്തിയിട്ടുണ്ട്

കുട്ടിക്ക് പൈപ്പ് വഴി ഓക്‌സിജൻ നൽകുകയാണ്. സിസിടിവി ക്യാമറ വഴി കുട്ടിയുടെ നില തത്സമയം നിരീക്ഷിക്കുന്നുണ്ട്. മധുരയിൽ നിന്നുള്ള വിദഗ്ധ സംഘമടക്കം സ്ഥലത്ത് എത്തിയിട്ടുണ്ട്. കുട്ടിയെ രക്ഷപ്പെടുത്താൻ ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടിയിട്ടുണ്ട്

 

Share this story