വാളയാർ കേസ്: സിബിഐ അന്വേഷണം വേണമെന്ന് കുട്ടികളുടെ അമ്മ; മുഖ്യമന്ത്രിയിൽ ഉറച്ച വിശ്വാസമുണ്ട്

വാളയാർ കേസ്: സിബിഐ അന്വേഷണം വേണമെന്ന് കുട്ടികളുടെ അമ്മ; മുഖ്യമന്ത്രിയിൽ ഉറച്ച വിശ്വാസമുണ്ട്

വാളയാറിൽ പീഡനത്തിനിരയായി രണ്ട് പെൺകുട്ടികൾ മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുട്ടികളുടെ മാതാപിതാക്കൾ. ഇക്കാര്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയും അച്ഛനും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

തിരുവനന്തപുരത്ത് വെച്ചായിരുന്നു കൂടിക്കാഴ്ച. കേസിൽ പുനരന്വേഷണം വേണം. സിബിഐ അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കേസിൽ ആവശ്യമായതെല്ലാം ചെയ്തുതരാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ വാക്കിൽ ഉറച്ച വിശ്വാസമുണ്ടെന്ന് കൂടിക്കാഴ്ചക്ക് ശേഷം പെൺകുട്ടികളുടെ അമ്മ പറഞ്ഞു. ഞങ്ങൾക്ക് നീതി ലഭിക്കണം. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. ഒരു അമ്മക്കും ഇങ്ങനെ നിൽക്കേണ്ട സാഹചര്യം ഇനിയുണ്ടാകരുത്.

അതേസമയം വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. വിശദമായ അന്വേഷണം നടക്കുന്നതായാണ് സർക്കാർ അറിയിച്ചതെന്നും ഗവർണർ പറഞ്ഞു

 

Share this story