ശബരിമലയിലേക്ക് ഇത്തവണയും യുവതികളുമായി പോകുമെന്ന് മനിതി വനിതാ കൂട്ടായ്മ

ശബരിമലയിലേക്ക് ഇത്തവണയും യുവതികളുമായി പോകുമെന്ന് മനിതി വനിതാ കൂട്ടായ്മ

ശബരിമലയിലേക്ക് ഈ സീസണിലും യുവതികളുമായി എത്തുമെന്ന് ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മനിതി വനിതാ കൂട്ടായ്മ. സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് വിശ്വാസത്തിലെടുക്കാനാണ് തീരുമാനം.

കേരളത്തിലെ യുവതികൾക്കൊപ്പം ദർശനം നടത്താനാണ് നീക്കം. സുരക്ഷയുടെ കാര്യത്തിൽ കേരളാ സർക്കാരിൽ പൂർണവിശ്വാസമില്ലെന്നും മനിതി അംഗങ്ങൾ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് ഇവരുടെ പ്രതികരണം

കർണാടക, ബംഗാൾ എന്നിവിടങ്ങളിൽ നിന്നായി മൂന്ന് യുവതികൾ ശബരിമല ദർശനത്തിന് താത്പര്യം അറിയിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള യുവതികളും ഒരുമിച്ച് ദർശനം നടത്താൻ സന്നദ്ധത അറിയിച്ചു. പത്തിലധികം പേരുണ്ടെങ്കിൽ തമിഴ്‌നാട്ടിൽ നിന്ന് സംഘമായി പോകും.

കേരളാ പോലീസ് നിർദേശിക്കുന്ന യാത്രാമാർഗം സ്വീകരിക്കും. കാര്യമായ പ്രതിഷേധം ഇത്തവണയുണ്ടാകില്ലെന്നാണ് മനിതി സംഘം കണക്കുകൂട്ടുന്നത്.

 

Share this story