അലന്റെയും താഹയുടെയും ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും; ഡിജിറ്റൽ തെളിവുകളുപയോഗിച്ച് തടയാൻ പോലീസ്

അലന്റെയും താഹയുടെയും ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും; ഡിജിറ്റൽ തെളിവുകളുപയോഗിച്ച് തടയാൻ പോലീസ്

കോഴിക്കോട് പന്തിരീങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത അലൻ ഷുഹൈബ്, താഹാ ഫൈസൽ എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും. ഇരുവരുടെയും ജാമ്യാപേക്ഷ പോലീസ് ശക്തമായി എതിർക്കും.

ഡിജിറ്റൽ തെളിവുകളും ഉപയോഗിച്ച് പോലീസ് ജാമ്യാപേക്ഷ എതിർക്കും. ഇരുവരുടെയും ഫേസ്ബുക്ക് പേജിലെ വിവരങ്ങൾ പോലീസ് ശേഖരിച്ചു. അലൻ മോമോയെന്ന ഫേസ്ബുക്ക് പേജിലെ വിശദാംശങ്ങളാണ് പോലീസ് ശേഖരിച്ചത്. ദേശവിരുദ്ധ ഉള്ളടക്കമുള്ളതെന്ന് പറയപ്പെടുന്ന പോസ്റ്റുകൾ അടക്കം പേജിൽ നിന്ന് ലഭിച്ചതായി പോലീസ് പറയുന്നു

ഹൈക്കോടതിയിൽ അന്വേഷണ സംഘം നൽകുന്ന റിപ്പോർട്ടിൽ ഫേസ്ബുക്ക് പേജിലെ പോസ്റ്റുകളുടെ വിശദാംശങ്ങളും പോലീസ് ഉൾപ്പെടുത്തും. ഇരുവരുടെയും ജാമ്യാപേക്ഷ കോഴിക്കോട് കോടതി തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

യുഎപിഎ നിലനിൽക്കുന്ന സാഹചര്യത്തിൽ ജാമ്യം നൽകാനാകില്ലെന്ന നിലപാടായിരുന്നു കീഴ്‌ക്കോടതി സ്വീകരിച്ചത്. യുഎപിഎ പിൻവലിക്കുന്ന കാര്യത്തിൽ സർക്കാരും ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല

 

Share this story