മഹാരാഷ്ട്രയിൽ തീരുമാനമായി: രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി, നിയമസഭ മരവിപ്പിച്ചു

മഹാരാഷ്ട്രയിൽ തീരുമാനമായി: രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി, നിയമസഭ മരവിപ്പിച്ചു

മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. കേന്ദ്രമന്ത്രിസഭയുടെ ശുപാർശയിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. ഇതോടെ മഹാരാഷ്ട്ര നിയമസഭ മരവിപ്പിച്ചു.

സർക്കാർ രൂപീകരിക്കാൻ ആർക്കും സാധിക്കാത്ത സാഹചര്യത്തിലാണ് രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്തതെന്നാണ് രാജ്ഭവൻ വൃത്തങ്ങൾ അറിയിക്കുന്നത്. എന്നാൽ എൻ സി പിക്ക് സർക്കാർ രൂപീകരണത്തിന് ഇന്ന് രാത്രി എട്ടര വരെ ഗവർണർ സമയം നൽകിയിരുന്നു. ഇതിനിടെ ഗവർണർ രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്തത് വൻ വിവാദമായിട്ടുണ്ട്

ഗവർണർ ഭഗത് സിംഗ് കോശ്യാരി നൽകിയ ശുപാർശ കേന്ദ്രമന്ത്രിസഭ അംഗീകരിച്ച് രാഷ്ട്രപതിക്ക് കൈമാറുകയായിരുന്നു. ഭരണഘടനയുടെ 356ാം അനുച്ഛേദമനുസരിച്ചാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്.

അതേസമയം വരും നടപടികൾ തീരുമാനിക്കാൻ കോൺഗ്രസ് നേതാക്കൾ എൻ സി പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയാണ്. ഗവർണറുടെ നടപടിക്കെതിരെ ശിവസേന സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്

 

Share this story