സിയാച്ചിനിൽ മഞ്ഞുമല ഇടിഞ്ഞു; സൈനികരടക്കം ആറ് പേർ മരിച്ചു, രണ്ട് പേരെ കാണാതായി

സിയാച്ചിനിൽ മഞ്ഞുമല ഇടിഞ്ഞു; സൈനികരടക്കം ആറ് പേർ മരിച്ചു, രണ്ട് പേരെ കാണാതായി

ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സിയാച്ചിനിൽ മഞ്ഞുമല ഇടിഞ്ഞ് നാല് സൈനികരടക്കം ആറ് പേർ മരിച്ചു. സൈന്യത്തിനായി ചുമടെടുക്കുന്നവരാണ് മരിച്ച മറ്റ് രണ്ട് പേർ. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ട് പേരെ കാണാതായിട്ടുമുണ്ട്.

വടക്കൻ സിയാച്ചിനിൽ പട്രോളിംഗിൽ ഏർപ്പെട്ട കരസേന ജവാൻമാരും സംഘവുമാണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് അപകടമുണ്ടായത്. മഞ്ഞിടിച്ചിൽ തുടങ്ങിയതോടെ ഇവിടെയുണ്ടായിരുന്നവരെ മറ്റിടങ്ങളിലേക്ക് മാറ്റാനുള്ള പ്രവർത്തനത്തിനിടെയാണ് ഇവർ അപകടത്തിൽപ്പെട്ടത്.

സമുദ്രനിരപ്പിൽ നിന്നും 18,000 അടി ഉയരത്തിലാണ് സംഭവം. തിങ്കളാഴ്ച ഇവിടെ 21 ഡിഗ്രി സെൽഷ്യസായിരുന്നു തണുപ്പ്. മഞ്ഞുപാളികൾക്കിടയിൽ കുടുങ്ങിയ സൈനികരെ രക്ഷപ്പെടുത്തി സൈനിക ആശുപത്രിയിലേക്ക് മാറ്റി

 

Share this story