ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണം: ബിന്ദു അമ്മിണി സുപ്രീം കോടതിയിൽ ഹർജി നൽകി

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണം: ബിന്ദു അമ്മിണി സുപ്രീം കോടതിയിൽ ഹർജി നൽകി

ശബരിമലയിൽ പ്രായഭേദമന്യെ യുവതികളെ പ്രവേശിപ്പിക്കണമെന്ന ആവശ്യവുമായി ബിന്ദു അമ്മിണി സുപ്രീം കോടതിയിൽ ഹർജി നൽകി. ശബരിമലയിൽ പോകാനെത്തുന്ന സ്ത്രീകളുടെ പ്രായം പരിശോധിക്കുന്ന പോലീസിന്റെ നടപടി അടിയന്തരമായി നിർത്തലാക്കണമെന്നും ബിന്ദു അമ്മിണി ആവശ്യപ്പെടുന്നു.

ശബരിമല പുന:പരിശോധനാ ഹർജികൾ വിശാല ബഞ്ചിന് വിട്ട വിധിയിൽ ജസ്റ്റിസ് നരിമാനം ജസ്റ്റിസ് ചന്ദ്രചൂഡും എഴുതിയ ന്യൂനപക്ഷ വിധികൾ ദൃശ്യ പത്ര മാധ്യമങ്ങൾ വഴി പ്രചാരണം നൽകാനുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാരിന് നിർദേശം നൽകണമെന്നും ബിന്ദു അമ്മിണി ആവശ്യപ്പെടുന്നു

അതേസമയം ചീഫ് സെക്രട്ടറി അടക്കമുള്ളവർക്കെതിരെ കോടതിയലക്ഷ്യ ഹർജി നൽകുമെന്ന് ബിന്ദു അമ്മിണി നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഈ രീതിയിലല്ല അവരിപ്പോൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഹർജി ഡിസംബർ 17ന് മുമ്പ് പരിഗണിക്കുമെന്നാണ് അറിയുന്നത്.

 

Share this story