നീതി പ്രതികാരമാകരുത്, അങ്ങനെ വന്നാൽ നീതിയുടെ സ്വഭാവം മാറും: ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ

നീതി പ്രതികാരമാകരുത്, അങ്ങനെ വന്നാൽ നീതിയുടെ സ്വഭാവം മാറും: ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ

നീതി പ്രതികാരമാകരുതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ. നീതി പ്രതികാരമായാൽ അതിന്റെ സ്വഭാവം മാറുമെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാൻ ഹൈക്കോടതിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ

നീതി എന്നത് പ്രതികാരമായാൽ നീതിക്ക് ഗുണം നഷ്ടപ്പെടും. തത്ക്ഷണം ലഭിക്കുന്ന കാര്യമല്ല നീതി. പ്രതികാരത്തിലൂടെയാകരുത് നീതി നടപ്പാക്കേണ്ടതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു

തെലങ്കാനയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തുകൊന്ന് കത്തിച്ച കേസിലെ പ്രതികളെ പോലീസ് വെടിവെച്ചു കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.

 

Share this story