അയോധ്യ വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

അയോധ്യ വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

അയോധ്യ വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ ചേംബറിൽ ഉച്ചയ്ക്ക് ഒന്നരക്കാണ് ഹർജികൾ പരിഗണിക്കുക

വിധിയിൽ ഗുരുതര പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെ 40 അക്കാദമിക് വിദഗ്ധരും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ജംഇയ്യത്തുൽ ഉലമ ഇ ഹിന്ദ്, വിശ്വഹിന്ദു പരിഷത്ത് എന്നിവരുടെ ഹർജികളും കോടതിയുടെ മുന്നിലുണ്ട്. ഇരുപതോളം ഹർജികളാണ് ഇന്ന് പരിശോധിക്കുക

മസ്ജിദ് നിർമിക്കാൻ അഞ്ച് ഏക്കർ ഭൂമി നൽകാനുള്ള തീരുമാനം പുനപ്പരിശോധിക്കണമെന്നാണ് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെടുന്നത്. എന്നാൽ ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് നിർമിച്ചതെന്നതിന് ഒരു തെളിവുമില്ലെന്നാണ് അക്കാദമിക് വിദഗ്ധരുടെ ആവശ്യം.

ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ് എ നസീർ, സഞ്ജീവ് ഖന്ന എന്നിവർ അംഗങ്ങളായ ബഞ്ചാണ് ഹർജികൾ പരിശോധിക്കുക.

 

Share this story