ഹർത്താൽ ആരംഭിച്ചു; വാഹനങ്ങൾക്ക് നേരെ അക്രമികളുടെ കല്ലേറ്; കെ എസ് ആർ ടി സി ബസുകൾ സർവീസ് നടത്തുന്നു

ഹർത്താൽ ആരംഭിച്ചു; വാഹനങ്ങൾക്ക് നേരെ അക്രമികളുടെ കല്ലേറ്; കെ എസ് ആർ ടി സി ബസുകൾ സർവീസ് നടത്തുന്നു

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഒരു വിഭാഗം സംഘടനകൾ പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. ഏതാനും ഇടങ്ങളിൽ ബസുകൾ തടയുകയും ചില ബസുകൾക്ക് കല്ലേറുമുണ്ടായിട്ടുണ്ട്. അതേസമയം പൊതുവിൽ ഹർത്താൽ ജനജീവിതത്തെ സാരമായി ബാധിച്ചിട്ടില്ല

മിക്ക ജില്ലകളിലും കെ എസ് ആർ ടി സി ബസുകൾ സർവീസ് നടത്തുന്നുണ്ട്. രാവിലെ നിരത്തിലിറങ്ങിയ മറ്റു വാഹനങ്ങളിൽ കുറവുണ്ടായിട്ടുണ്ട്. വിവിധയിടങ്ങളിലായി എഴുപത് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു

മലപ്പുറം, മഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലാണ് കെ എസ് ആർ ടി സി അടക്കമുള്ള വാഹനങ്ങൾ തടഞ്ഞത്. പലയിടത്തും തുറന്ന കടകൾ അടപ്പിച്ചു. നഗരത്തിൽ പലയിടങ്ങളിലായി പോലീസിനെ വിന്യസിച്ചു. മലപ്പുറം ജില്ലയിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല. തിരൂരിലും വാഹനങ്ങൾ ഹർത്താൽ അനുകൂലികൾ തടഞ്ഞു

കണ്ണൂരിൽ റോഡ് ഉപരോധിച്ച സ്ത്രീകൾ അടക്കമുള്ള ഹർത്താൽ അനുകൂലികളെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. കണ്ണൂർ ജില്ലയിലും സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല. കണ്ണൂരിൽ 30 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

പാലക്കാട് ബസ് തടയാനെത്തിയ ഹർത്താൽ അനുകൂലികളെ പോലീസ് തടഞ്ഞു. 25 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വാളയാറിൽ ബസിന് നേരെ കല്ലേറുണ്ടായി. എറണാകുളം ആലുവയിലും ബസിന് നേരെ കല്ലേറുണ്ടായി

 

Share this story