ഡൽഹിയിൽ പ്രതിഷേധം വീണ്ടും ശക്തമാകുന്നു, വാഹനങ്ങൾക്ക് തീയിട്ടു, പോലീസ് ലാത്തി വീശി; യുപിയിലെ 14 ജില്ലകളിൽ ഇന്റർനെറ്റ് റദ്ദാക്കി

ഡൽഹിയിൽ പ്രതിഷേധം വീണ്ടും ശക്തമാകുന്നു, വാഹനങ്ങൾക്ക് തീയിട്ടു, പോലീസ് ലാത്തി വീശി; യുപിയിലെ 14 ജില്ലകളിൽ ഇന്റർനെറ്റ് റദ്ദാക്കി

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ഡൽഹിയിൽ വീണ്ടും ശക്തമാകുന്നു. ഡൽഹി ഗേറ്റിൽ പ്രതിഷേധം അക്രമാസക്തമായി. ന്യൂ ഡൽഹിയിലേക്ക് പ്രതിഷേധക്കാർ പ്രവേശിക്കുന്നത് പോലീസ് തടഞ്ഞതോടെയാണ് സംഘർഷം ഉടലെടുത്തത്.

പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തി വീശി. പോലീസിന് നേരെ കല്ലേറുമുണ്ടായി. നേരത്തെ ഉച്ചയോടെ ഡൽഹി ജുമാ മസ്ജിദിന് മുന്നിൽ പ്രതിഷേധക്കാർ തമ്പടിച്ചിരുന്നു. പിന്നീട് പ്രതിഷേധം ശാന്തമായി. എന്നാൽ വൈകുന്നേരത്തോടെ ആളുകൾ തടിച്ചുകൂടുകയും പ്രക്ഷോഭം വീണ്ടും ശക്തി പ്രാപിക്കുകയുമായിരുന്നു

ഡൽഹിയിലെ സീലംപൂരിലും പ്രക്ഷോഭകരും പോലീസും തമ്മിൽ ഏറ്റുമുട്ടി. കല്ലേറിൽ എസ് പിക്ക് പരുക്കേറ്റു. പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തി വീശി. ജന്തർ മന്ദിറിലും പ്രതിഷേധം നടന്നു. സീലംപൂർ, മുസ്തഫാബാദ്, ബജൻപുര എന്നിവിടങ്ങളിൽ നിന്ന് ആളുകൾ ജന്തർ മന്ദിറിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്

ഉത്തർപ്രദേശിലും പ്രക്ഷോഭം രൂക്ഷമാണ്. ഖോരഗ്പൂരിലും ബുലന്ദ്ഷഹറിലും വലിയ ആക്രമണങ്ങൾ നടന്നു. ബറൈച്ചി, ഗാസിയാബാദ് എന്നിവിടങ്ങളിലും സംഘർഷമുണ്ടായി. 14 ജില്ലകളിലെ ഇന്റർനെറ്റ് സേവനം റദ്ദാക്കി. പ്രക്ഷോഭകർ നിരവധി വാഹനങ്ങൾക്കും തീയിട്ടു.

 

Share this story