വലയ സൂര്യഗ്രഹണമെന്ന അപൂർവത; നൂറ്റാണ്ടിലെ ദൃശ്യവിസ്മയം കണ്ട് മലയാളികൾ

വലയ സൂര്യഗ്രഹണമെന്ന അപൂർവത; നൂറ്റാണ്ടിലെ ദൃശ്യവിസ്മയം കണ്ട് മലയാളികൾ

പൂർണ വലയ സൂര്യഗ്രഹണമെന്ന നൂറ്റാണ്ടിലെ വിസ്മയം ദൃശ്യമായി. കേരളത്തിൽ കാസർകോട് ചെറുവത്തൂരാണ് ഗ്രഹണം വ്യക്തമായി ദൃശ്യമായത്. ചെറുവത്തൂരിൽ ആയിരങ്ങളാണ് ഗ്രഹണം കാണുന്നതിനായി ഒത്തുകൂടിയത്. ഗ്രഹണം കാണുന്നതിനായുള്ള സൗകര്യങ്ങൾ വിവിധയിടങ്ങളിൽ ഒരുക്കിയിരുന്നു

9.26 മുതൽ 9.30 വരെ നീണ്ടുനിന്ന വലയ സൂര്യഗ്രഹണ സമയത്ത് സൂര്യന്റെ 90 ശതമാനവും ചന്ദ്രന്റെ നിഴലിൽ മറഞ്ഞു. സോളാർ ഫിൽറ്ററുകൾ മുഖേനയും പ്രത്യേകം സജ്ജീകരിച്ച സ്‌ക്രീനുകൾ മുഖേനയുമാണ് ആളുകൾ ഗ്രഹണം വീക്ഷിച്ചത്.

രാവിലെ എട്ട് മണിയോടെയാണ് കേരളത്തിൽ ഗ്രഹണം ദൃശ്യമായത്. ഒമ്പതരോടെ പൂർണ വലയത്തിലെത്തുകയായിരുന്നു. പതിനൊന്നരയോടെയാണ് ഗ്രഹണം അവസാനിക്കുക.

 

Share this story